ഓഹരി വിപണിയിൽ നേട്ടം

Posted on: February 7, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 117.46 പോയിന്റ് ഉയര്‍ന്ന് 37,092 പോയിന്റിലും നിഫ്റ്റി 27.80 പോയിന്റ് ഉയര്‍ന്ന് 11,090 പോയിന്റിലുമാണ് രാവിലെ 9.21 ന് വ്യാപരം നടക്കുന്നത്.

സണ്‍ഫാര്‍മ, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോ, യെസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച് സി എല്‍ ടെക്‌നോളജി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഭാരതി എയര്‍ടെല്‍, വിഡല്‍, ടാറ്റാ സ്റ്റീല്‍, എച്ച് ഡി എഫ് സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |