ജിയോജിത്തിന് 148 ശതമാനം ലാഭവളർച്ച

Posted on: October 20, 2014

GEOJIT-BNP-big

ജിയോജിത് ബി എൻ പി പാരിബ ഫിനാൻഷ്യൽ സർവീസസിന് ജൂലൈ-സെപ്റ്റംബർ രണ്ടാം ക്വാർട്ടറിൽ വരുമാനത്തിൽ 57 ശതമാനവും നികുതിക്കു മുമ്പുള്ള ലാഭം 148 ശതമാനവും വളർച്ചനേടി. മൊത്തവരുമാനം മുൻവർഷം ഇതേകാലയളവിലെ 52.5 കോടിയിൽ നിന്ന് 57 ശതമാനം ഉയർന്ന് 82.4 കോടി രൂപയായി. നികുതിക്കു മുമ്പുള്ള ലാഭം 12.5 കോടിയിൽ നിന്ന് 148 ശതമാനം ഉയർന്ന് 31 കോടി രൂപയായി. നികുതിക്കു ശേഷമുള്ള ലാഭം 20 കോടി രൂപ.

അനുബന്ധ സ്ഥാപനങ്ങൾ ഒഴികെ ജിയോജിത്തിന്റെ വരുമാനം മുൻവർഷം രണ്ടാം ക്വാർട്ടറിലെ 44.8 കോടിയിൽ നിന്ന് 64 ശതമാനം ഉയർന്ന് 73.3 കോടി രൂപയായി. നികുതിക്കു ശേഷമുള്ള ലാഭം 18.1 കോടി രൂപ. സെപ്റ്റംബർ 30 കണക്കനുസരിച്ച് കമ്പനി മാനേജ്‌ചെയ്യുന്ന ധനകാര്യ ആസ്തി 21,150 കോടി രൂപ കവിഞ്ഞു.

മൂലധന വിപണിയിലെ അനുകൂല സാഹചര്യങ്ങൾ കമ്പനിയുടെ ലാഭം ഉയരാൻ സഹായിച്ചതായി ജിയോജിത് ബി എൻ പി പാരിബ മാനേജിംഗ് ഡയറക്ടർ സി. ജെ. ജോർജ് പറഞ്ഞു. ഇക്കാലയളവിൽ 14,000 പുതിയ ഇടപാടുകാരെ കൂടി കമ്പനിക്കു ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.