ഓഹരിവിപണിയിൽ നേരിയ നഷ്ടം

Posted on: January 18, 2019

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരി വിപണികളിൽ നേരിയ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 54.69 പോയിന്റ് കുറഞ്ഞ് 36,319 പോയിന്റിലും നിഫ്റ്റി 18.75 പോയിന്റ് കുറഞ്ഞ് 10,886 പോയിന്റിലുമാണ് രാവിലെ 10.02 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ്, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, ഹിന്ദ് യൂണിലിവർ, ടാറ്റാ സ്റ്റീൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സൺ ഫാർമ, അക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, എച്ച്‌സിഎൽ ടെക്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |