ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു

Posted on: January 16, 2019

കൊച്ചി : ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്തു. ബി.എസ്.ഇ യിൽ 47.05 ഉം എൻ.എസ്.ഇ യിൽ 47.25 രൂപയിലുമാണ് വില്പന ആരംഭിച്ചത്.

ഐ.ഡി.എഫ്.സി ബാങ്ക് ക്യാപിറ്റൽ ഫസ്റ്റുമായി സംയോജിച്ച് 2018 ൽ രൂപം നൽകിയ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് വൈവിധ്യമാർ സേവനങ്ങളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. വിവിധ സംസ്ഥാനങ്ങളിലായി ബാങ്കിന് 203 ശാഖകളും 129 എ.ടി.എമ്മുകളും 7.2 ദശലക്ഷം ഉപഭോക്താക്കളുമുണ്ട്. 2018 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ബാങ്ക് 1,02,683 കോടിയുടെ ആസ്തികൾ രേഖപ്പെടുത്തി.

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഐ.ഡി.എഫ്.സി ബാങ്ക് മറ്റൊരു എച്ച്ഡി.എഫ്.സി ബാങ്ക് ആയിരിക്കുമെന്ന് ഐ.ഐ.എഫ്.എൽ സെക്യൂരിറ്റീസ് മാർക്കറ്റ്‌സ് ആൻഡ് കോർപ്പറേറ്റ് അഫയേഴ്‌സ് ഇ.വി.പി സഞ്ജീവ് ഭാസിൻ പറഞ്ഞു.

ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ നിക്ഷേപകർക്കും ഓഹരി ഉടമകൾക്കും അനുയോജ്യകരമായ ഒരു ചുവടുവയ്പ്പാണ് ഈ ലിസ്റ്റിങ്ങ് എന്ന് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് എം.ഡിയും സിഇഒയുമായ വി.വൈദ്യനാഥൻ പറഞ്ഞു.

TAGS: IDFC First Bank |