സെന്‍സെക്‌സില്‍ നേരിയ നേട്ടത്തോടെ ക്ലോസിംഗ്‌

Posted on: January 16, 2019

മുംബൈ : സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 2.96 പോയിന്റ് ഉയര്‍ന്ന് 36,321 പോയിന്റിലും നിഫ്റ്റി 3.50 പോയിന്റ് ഉയര്‍ന്ന് 10,890 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

യെസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ഐ സി ഐ സി ഐ ബാങ്ക്, ഒ എന്‍ ജി സി, എസ് ബി ഐ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഭാരതി എയര്‍ടെല്‍, വിഡല്‍, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച് സി എല്‍ ടെക്‌നോളജി, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |