സെന്‍സെക്‌സ് 464 പോയിന്റ് നേട്ടത്തില്‍

Posted on: January 15, 2019

മുംബൈ : ഓഹരി വിപണി സെന്‍സെക്‌സ് 464 പോയിന്റ് നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 464.77 പോയിന്റ് ഉയര്‍ന്ന് 36,318 പോയിന്റിലും നിഫ്റ്റി 149.20 പോയിന്റ് ഉയര്‍ന്ന് 10,886 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

യെസ് ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ്, വിഡല്‍, ടി സി എസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

മാരുതി, പവര്‍ഗ്രിഡ്, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |