ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: January 14, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 156.28 പോയിന്റ് കുറഞ്ഞ് 35,853 പോയിന്റിലും നിഫ്റ്റി 57.35 പോയിന്റ് കുറഞ്ഞ് 10,737 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

യെസ് ബാങ്ക്, ഇന്‍ഫോസിസ്, സണ്‍ഫാര്‍മ, ബജാജ് ഫിനാന്‍സ്, മാരുതി, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

എല്‍ ടി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വിഡല്‍, പവര്‍ഗ്രിഡ്, എന്‍ ടി പി സി, ടി സി എസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |