ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: January 10, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 106. 41 പോയിന്റ് കുറഞ്ഞ് 36,106 പോയിന്റിലും നിഫ്റ്റി 33.55 പോയിന്റ് കുറഞ്ഞ് 10,821 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, എന്‍ ടി പി സി, ഇന്‍ഫോസിസ്, യെസ് ബാങ്ക്, എം ആന്‍ഡ് എം, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കൊട്ടക് ബാങ്ക്, ഒഎന്‍ജിസി, മാരുതി, സണ്‍ഫാര്‍മ, എച്ച് ഡി എഫ് സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |