ഓഹരി വിപണിയില്‍ നഷ്ടം

Posted on: January 10, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 42.52 പോയിന്റ് കുറഞ്ഞ് 36,170 പോയിന്റിലും നിഫ്റ്റി 20.35 പോയിന്റ് കുറഞ്ഞ് 10,834 പോയിന്റിലുമാണ് രാവിലെ 9.35 ന് വ്യാപാരം നടക്കുന്നത്.

എന്‍ ടി പി സി, ഒ എന്‍ ജി സി, യെസ് ബാങ്ക്, വിഡല്‍, ടാറ്റാ മോട്ടേഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഏഷ്യന്‍ പെയിന്റ്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടി സി എസ്, ഭാരതി എയര്‍ടെല്‍, എസ് ബി ഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |