ഓഹരിവിപണിയിൽ നേട്ടം

Posted on: January 3, 2019

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 70.68 പോയിന്റ് ഉയർന്ന് 35,962 പോയിന്റിലും നിഫ്റ്റി 13.25 പോയിന്റ് ഉയർന്ന് 10,805 പോയിന്റിലുമാണ് രാവിലെ 10.23 ന് വ്യാപാരം നടക്കുന്നത്.

കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്‌സ്, എൻടിപിസി, ഇൻഫോസിസ്, സൺ ഫാർമ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഒഎൻജിസി, ടാറ്റാ സ്റ്റീൽ, ഹീറോ മോട്ടോ, എൽ & ടി, ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |