ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: January 1, 2019

 

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 186.24 പോയിന്റ് ഉയര്‍ന്ന് 36,254 പോയിന്റിലും നിഫ്റ്റി 47.55 പോയിന്റ് ഉയര്‍ന്ന് 10,910 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഭാരതി എയര്‍ടെല്‍, എച്ച് ഡി എഫ് സി, എസ് ബി ഐ, യെസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, ഒ എന്‍ ജി സി, ഹിന്ദുസ്ഥാന്‍ ലിവര്‍, കൊട്ടക് ബാങ്ക്, ഏഷ്യന്‍ പെയിന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |