ഓഹരി വിപണിയില്‍ നേട്ടം

Posted on: December 31, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 117.07 ഉയര്‍ന്ന് 36,193 പോയിന്റിലും നിഫ്റ്റി 38.20 പോയിന്റ് ഉയര്‍ന്ന് 10,898 പോയിന്റിലുമാണ് രാവിലെ 9.25 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, വിഡല്‍, ബജാജ് ഫിനാന്‍സ്, എസ് ബി ഐ എന്‍, എച്ച് സി എല്‍, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

കൊട്ടക് ബാങ്ക്, പവര്‍ഗ്രിഡ്, ഒ എന്‍ ജി സി, എന്‍ ടി പി സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |