ഓഹരിവിപണിയിൽ 281 പോയിന്റ് നഷ്ടം

Posted on: December 26, 2018

മുംബൈ : ആഗോള വിപണികളുടെ ചുവട്പിടിച്ച് ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 280.90 പോയിന്റ് കുറഞ്ഞ് 35,189 പോയിന്റിലും നിഫ്റ്റി 83.70 പോയിന്റ് കുറഞ്ഞ് 10,579 പോയിന്റിലുമാണ് രാവിലെ 9.30 ന് വ്യാപാരം നടക്കുന്നത്.

ഏഷ്യൻ പെയിന്റ്‌സ്, ഒഎൻജിസി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഹിന്ദ് യൂണിലീവർ, ടാറ്റാ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, ഇൻഫോസിസ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |