ഓഹരി വപണിയില്‍ നഷ്ടം

Posted on: December 21, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് സി സെന്‍സെക്‌സ് 25.63 പോയിന്റ് കുറഞ്ഞ് 36,406 പോയിന്റിലും നിഫ്റ്റി 11.50 പോയിന്റ് കുറഞ്ഞ് 10,940 പോയിന്റിലും രാവിലെ 9.23 ന് വ്യാപാരം നടക്കുന്നു.

ഭാരതി എയര്‍ടെല്‍, ടാറ്റാ മോട്ടോഴ്‌സ്, എം ആന്‍ഡ് എം, വിഡല്‍, ടാറ്റാ സ്റ്റീല്‍, എല്‍ ടി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഇന്‍ഫോസിസ്, എച്ച് ഡി എഫ് സി, കോള്‍ ഇന്ത്യ, ടി സി എസ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |