ഓഹരി വിപണിയില്‍ നഷ്ടം

Posted on: December 18, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 146.36 പോയിന്റ് കുറഞ്ഞ് 36,123 പോയിന്റിലും നിഫ്റ്റി 45.10 പോയിന്റ് കുറഞ്ഞ് 10,843 പോയിന്റിലും രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്, കൊട്ടക് ബാങ്ക്, എന്‍ ടി പി സി, ഹീറോമോട്ടോകോ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഇന്‍ഫോസിസ്, വിപ്രോ, യെസ് ബാങ്ക്, എച്ച് ഡി എഫ് സി, ഒ എന്‍ ജി സി, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |