ഓഹരിവിപണികൾ നേരിയനേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: December 14, 2018

മുംബൈ : ഓഹരിവിപണികൾ നേരിയനേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 33.20 പോയിന്റ് ഉയർന്ന് 35,962 പോയിന്റിലും നിഫ്റ്റി 13.90 പോയിന്റ് ഉയർന്ന് 10,805 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഭാരതി എയർടെൽ, യെസ് ബാങ്ക്, ഒഎൻജിസി, കോൾ ഇന്ത്യ, എൻടിപിസി, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ്, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എച്ച്ഡിഎഫ്‌സി, വിപ്രോ, എൽ & ടി, ബജാജ് ഓട്ടോ, സൺ ഫാർമ, അദാനി പോർട്ട്‌സ്, എം & എം, ഐടിസി, ഹീറോ മോട്ടോകോർപ്, കോട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |