ഡി എൽ എഫിന് ഓഹരി വിപണിയിൽ വിലക്ക്

Posted on: October 13, 2014

DLF-big

ഇന്ത്യയിലെ ഏറ്റവും വലിയ റിയൽഎസ്റ്റേറ്റ് കമ്പനികളിലൊന്നായ ഡി എൽ എഫിന് ഓഹരിവിപണിയിൽ വിലക്ക്. ഓഹരി വിപണിയിൽ ഇടപാടു നടത്തുന്നതിൽ നിന്ന് സെബിയാണ് ഡി എൽ എഫിനെ മൂന്നു വർഷത്തേക്കു വിലക്കിയിട്ടുള്ളത്. 2007 ൽ ഐപിഒ നടത്തിയപ്പോൾ കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചതിനാണ് നടപടി.

ഡി എൽ എഫ് ചെയർമാൻ കെ. പി. സിംഗ്, വൈസ് ചെയർമാൻ രാജീവ് സിംഗ്, പിയ സിംഗ് (വോൾടൈം ഡയറക്ടർ), മാനേജിംഗ് ഡയറക്ടർ ടി. സി. ഗോയൽ, മുൻ സിഎഫ്ഒ രമേഷ് ശങ്ക, എക്‌സിക്യൂട്ടീവ് ഡയറക്ടർ കാമേശ്വർ സ്വരൂപ് എന്നിവർക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

ഐപിഒ വഴി 9,187 കോടി രൂപയാണ് ഡിഎൽഎഫ് സമാഹരിച്ചത്. ഇപ്പോൾ ഏകദേശം 26,000 കോടി രൂപയാണ് ഡിഎൽഎഫിന്റെ വിപണി വ്യാപ്തി. ഓഹരി മൂലധനത്തിൽ 74.91 ശതമാനം കെ. പി. സിംഗും കുടുംബവുമാണ് കൈവശംവയ്ക്കുന്നത്.