സെന്‍സെക്‌സ് 190 പോയിന്റ് നേട്ടത്തില്‍

Posted on: December 11, 2018

മുംബൈ : സെന്‍സെക്‌സ് 190.29 പോയിന്റ് നേട്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു. ബി എസ് സി സെന്‍സെക്‌സ് 190.29 പോയിന്റ് ഉയര്‍ന്ന് 35,150 പോയിന്റിലും നിഫ്റ്റി 60.70 പോയിന്റ് ഉയര്‍ന്ന് 10,549 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

യെസ് ബാങ്ക്, സണ്‍ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ്, കൊട്ടക് ബാങ്ക്, എസ്ബിഐഎന്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, അദാനിപോര്‍ട്‌സ്, ഹീറോമോട്ടോകോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |