ഓഹരി വിപണി നഷ്ടത്തില്‍

Posted on: December 11, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 279.50 പോയിന്റ് കുറഞ്ഞ് 34,680 പോയിന്റിലും നിഫ്റ്റി 76.30 പോയിന്റ് കുറഞ്ഞ് 10.412 പോയിന്റിലുമാണ് രാവിലെ 9.55 ന് വ്യാപാരം നടക്കുന്നത്.

ഡി എച്ച് എഫ് എല്‍, അദാനി പോര്‍ട്ട്‌സ്, എംഫസിസ്, എല്‍ ഐ സി എച്ച്, കാനറബാങ്ക്, എം ആര്‍ പി എല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എഡില്‍വീസ്, ഗോദറേജ് പ്രോപ്പര്‍ട്ടീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍സ്, ക്രോപ്റ്റണ്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |