ഓഹരി വിപണിയില്‍ നഷ്ടം

Posted on: December 6, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 287.72 പോയിന്റ് കുറഞ്ഞ് 35,596 പോയിന്റിലും നിഫ്റ്റി 94.55 പോയിന്റ് കുറഞ്ഞ് 10,688 പോയിന്റിലുമാണ് രാവിലെ 9.34 ന് വ്യാപാരം നടക്കുന്നത്.

സണ്‍ഫര്‍മ, പവര്‍ഗ്രിഡ്, ടി സി എസ്, ഇന്‍ഫോസിസ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വിഡല്‍, ടാറ്റാ സ്റ്റീല്‍, യെസ് ബാങ്ക്, ഇന്‍ഡക്‌സ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഒ എന്‍ ജി സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |