ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: December 5, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 249.90 പോയിന്റ് കുറഞ്ഞ് 35,884 പോയിന്റിലും നിഫ്റ്റി 86.60 പോയിന്റ് കുറഞ്ഞ് 10,782 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഹിന്ദുസ്ഥാന്‍ ലിവര്‍, എച്ച് ഡി എഫ് സി, വിപ്രോ, റിലയന്‍സ്, എച്ച് ഡി എഫ് സി ബാങ്ക്, അദാനിപോര്‍ട്ട്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

സണ്‍ഫര്‍മ, ടാറ്റാസ്റ്റീല്‍, വിഡല്‍, ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |