ഓഹരികള്‍ ഡിമാറ്റ് രൂപത്തിലാക്കാനുള്ള സമയപരിധി നീട്ടി

Posted on: December 5, 2018

കൊച്ചി : സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികള്‍ ഇലക്‌ട്രോണിക് (ഡീമാറ്റ്) രൂപത്തിലേക്ക് മാറ്റാനുള്ള സമയപരിധി നീട്ടി. 2019 ഏപ്രില്‍ ഒന്നിലേക്കാണ് സമയപരിധി. ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബി നീട്ടിയത്.

നേരത്തെ പേപ്പര്‍ രൂപത്തിലായിരുന്നു ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കമ്പനികള്‍ വിതരണം ചെയ്തിരുന്നത്. പിന്നീട് ഡീമാറ്റ് രൂപത്തിലേക്ക് മാറ്റിയിരുന്നു. പണ്ട് പേപ്പര്‍ രൂപത്തിലുണ്ടായിരുന്നപ്പോള്‍ വാങ്ങി വച്ചിരുന്നവര്‍ക്ക് ഡീമാറ്റ് രൂപത്തിലേക്ക് മാറ്റാനാണ് ഇപ്പോള്‍ സമയം നല്‍കിയിരിക്കുന്നത്.

TAGS: Demat | Demat Account |