ഓഹരി വിപണിയില്‍ നഷ്ടം

Posted on: December 4, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 99.61 പോയിന്റ് കുറഞ്ഞ് 36,141 പോയിന്റിലും നിഫ്റ്റി 19.45 പോയിന്റ് കുറഞ്ഞ് 10,864 പോയിന്റിലുമാണ് രാവിലെ 9.51 ന് വ്യാപാരം നടക്കുന്നത്.

ഒ എന്‍ ജി സി, സണ്‍ഫര്‍മ, ടാറ്റാ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എന്‍ ടി പി സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടക് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, വിപ്രോ, എച്ച് ഡി എഫ് സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |