സെൻസെക്‌സിൽ 47 പോയിന്റ് നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 3, 2018

മുംബൈ : സെൻസെക്‌സ് 46.70 പോയിന്റ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്‌സി സെൻസെക്‌സ് 46.70 പോയിന്റ് ഉയർന്ന് 36,241 പോയിന്റിലും നിഫ്റ്റി 7 പോയിന്റ് ഉയർന്ന 10,883 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യെസ് ബാങ്ക്്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഭാരതി എയർടെൽ, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

സൺഫാർമ, എം ആൻഡ് എം, ഹീറോ മോട്ടോകോർപ്, റിലയൻസ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |