ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ 5 ഓഹരികൾ

Posted on: December 3, 2018

ഇന്റലെക്ട് ഡിസൈൻ അറീന

ഫിനാൻഷ്യൽ ടെക്‌നോളജി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇന്റലെക്ട് ഡിസൈൻ അറീന. 30 രാജ്യങ്ങളിലെ 200 ലേറെ ഗ്ലോബൽ കമ്പനികൾ ഇന്റലെക്ടിന്റെ ഇടപാടുകാരാണ്. പ്രതിവർഷം 21-22 ശതമാനം വളർച്ചയുണ്ട്.

ഇപ്പോഴത്തെ വിപണി വില 224 രൂപ. ടാർജറ്റ് പ്രൈസ് 320 രൂപ. സ്റ്റോപ്പ് ലോസ് 190 രൂപ.

സ്വീക്വന്റ് സയന്റിഫിക്

അനിമൽ ഹെൽത്ത്‌കെയർ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് സ്വീക്വന്റ് സയന്റിഫിക്. ലോകത്തിലെ ഏറ്റവും വലിയ അനിമൽ ഹെൽത്ത്‌കെയർ വിപണിയായ അമേരിക്കയിൽ സ്വീക്വന്റ് നിർണായക സാന്നിധ്യമുണ്ട്. ഈ രംഗത്ത് സ്വീ്ക്വന്റിന് നിരവധി പേറ്റന്റുകളുണ്ട്. മൾട്ടിബാഗർ ആകാൻ സാധ്യതയുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വില ഇരട്ടിയായേക്കാം.

ഇപ്പോഴത്തെ വിപണി വില 70.35 രൂപ. ടാർജറ്റ് പ്രൈസ് 86 രൂപ. സ്റ്റോപ്പ് ലോസ് 56 രൂപ.

കൊച്ചിൻ ഷിപ്പ്‌യാർഡ്

ഹൈടെക്ക് ഷിപ്പ്ബിൽഡിംഗ് രംഗത്ത് പ്രവർത്തിക്കുന്ന കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓർഡർ ബുക്ക് സമ്പന്നമാണ്. പബ്ലിക് ഇഷ്യു നിരക്കിനേക്കാൾ (425 രൂപ) കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ ട്രേഡ് ചെയ്യപ്പെടുന്നത്. പ്രതിരോധ മേഖലയിൽ നിന്നും ധാരാളം കരാറുകൾ ലഭിക്കുന്നുണ്ട്. സാഗർമാല തുടങ്ങിയ ജല ഗതാഗത പദ്ധതികലെ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നത് കൊച്ചിൻ ഷിപ്പ്‌യാർഡിന്് നേട്ടമാകും. പ്രതിവർഷം 15-17 ശതമാനം റിട്ടേൺ പ്രതീക്ഷിക്കാം.

ഇപ്പോഴത്തെ വിപണി വില 378 രൂപ. ടാർജറ്റ് പ്രൈസ് 425 രൂപ. സ്റ്റോപ്പ് ലോസ് 360 രൂപ.

അദാനി ഗ്യാസ്

ഗാർഹിക പ്രകൃതിവാതക വിതരണരംഗത്ത് പ്രവർത്തിക്കുന്ന അദാനി ഗ്യാസ് വരും വർഷങ്ങളിൽ വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. നാല് നഗരങ്ങളിൽ സിറ്റി ഗ്യാസ് നടപ്പാക്കാനുള്ള ലൈസൻസ് ലഭിച്ചിട്ടുണ്ട്. പുതിയ 9 നഗരങ്ങളിൽ കൂടി പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ്. നിലവിൽ 70 സിഎൻജി ഔട്ട്‌ലെറ്റുകൾ അദാനി ഗ്യാസിനുണ്ട്. അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഔട്ട്‌ലെറ്റുകളുടെ എണ്ണം 1000 മായി വർധിപ്പിക്കുകയാണ് ലക്ഷ്യം.

ഇപ്പോഴത്തെ വിപണി വില 99.75 രൂപ. ടാർജറ്റ് പ്രൈസ് 130 രൂപ. സ്റ്റോപ്പ് ലോസ് 80 രൂപ.

ഫ്യൂച്ചർ കൺസ്യൂമർ

ഇന്ത്യയിൽ മാൾ സംസ്‌കാരം അവതരിപ്പിച്ച ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാഗമാണ് ഫ്യൂച്ചർ കൺസ്യൂമർ. ആമസോൺ 10 ശതമാനം ഓഹരികൾ വാങ്ങാൻ ധാരണയായിട്ടുണ്ട്. പ്രമുഖമായ 80 ബ്രാൻഡുകൾ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാഗമാണ്. അതിൽ 30 എണ്ണം ഫാസ്റ്റ് മൂവിംഗ് ബ്രാൻഡ്‌സ് ആണ്. ഉപഭോക്താക്കളുടെ വാങ്ങൽശേഷി വർധിക്കുന്നത് ഫ്യൂച്ചർ കൺസ്യൂമറിന് നേട്ടമാകും. അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഫ്യൂച്ചർ കൺസ്യൂമറിന്റെ വളർച്ചയിൽ ഗണ്യമായ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഇപ്പോഴത്തെ വിപണി വില 47.90 രൂപ. ടാർജറ്റ് പ്രൈസ് 78 രൂപ. സ്റ്റോപ്പ് ലോസ് 42 രൂപ.

ഓഹരികൾ ശിപാർശ ചെയ്തത് കൊച്ചിയിലെ അക്യുമെൻ കാപ്പിറ്റൽ മാർക്കറ്റ് മാനേജിംഗ് ഡയറക്ടർ അക്ഷയ് അഗർവാൾ