സെന്‍സെക്‌സ് 203 പോയിന്റ് നേട്ടം

Posted on: November 28, 2018

മുംബൈ : സെന്‍സെക്‌സ് 203.81 പോയിന്റ് നേട്ടം. സെന്‍സെക്‌സ് 203.81 പോയിന്റ് ഉയര്‍ന്ന് 35,716 പോയിന്റിലും നിഫ്റ്റി 43.25 പോയിന്റ് ഉയര്‍ന്ന് 10728 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടി സി എസ്, ഇന്‍ഫി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഒഹരികള്‍ നേട്ടം കൈവരിച്ചു.

യെസ്ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റാമോട്ടോഴ്‌സ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |