കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 200 കോടിയുടെ ഓഹരി തിരികെ വാങ്ങുന്നു

Posted on: November 24, 2018

കൊച്ചി : പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഉടമകളില്‍ നിന്ന് 200 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങുന്നു. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 11 വരെയാണ് ബൈ ബാക്ക് ഓഫര്‍.

43.95 ലക്ഷം ഓഹരികളാണ് മടക്കി വാങ്ങുന്നത്. അതായത് കമ്പനിയുടെ 3.23 ശതമാനം ഓഹരികള്‍. 10 രൂപ മുഖവിലയുളള ഓഹരികള്‍ 455 രൂപ നിരക്കിലാണ് മടക്കി വാങ്ങുക. നിലവില്‍ 377 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യുന്നത്. 2017 ഓഗസ്റ്റിലാണ് പ്രാഥമിക ഓഹരി വില്പനയുമായി കപ്പല്‍ശാല വിപണിയില്‍ എത്തിയത്.

1.442 കോടിയുടേതായിരുന്നു ഓഹരി വില്പന. എന്നാല്‍ 1.11 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ക്ക് ആവശ്യക്കാരുണ്ടായി.

TAGS: Cochin Shipyard |