കെ ഇ ഐ ഇന്‍ഡസ്ട്രീസിന് 41.37 കോടി രൂപ അറ്റാദായം

Posted on: November 16, 2018

 

കൊച്ചി : കെ ഇ ഐ ഇന്‍ഡസ്ട്രീസ് നടപ്പു സാമ്പത്തിക സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ 41.37 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 28.5 കോടി രൂപയാണ്. 45.18 ശതമാനം വളര്‍ച്ച.

കമ്പനി ഈ കാലയളവില്‍ 996.7 കോടി രൂപ വിറ്റുവരവും (മുന്‍വര്‍ഷമിതേ കാലയളവില്‍ 748.82 കോടി രൂപ) 100.84 കോടി രൂപ പ്രവര്‍ത്തനലാഭവും നേടി (മുന്‍വര്‍ഷം 76.25 കോടി രൂപ). വളര്‍ച്ച യഥാക്രമം 33.11 ശതമാനവും 32.24 ശതമാനവുമാണ്.

2018-19-ന്റെ ആദ്യപകുതിയില്‍ കമ്പനിയുടെ വരുമാനം 1880.69 കോടി രൂപയും പ്രവര്‍ത്തന ലാഭം 186.98 കോടി രൂപയുമാണ്. മുന്‍വര്‍ഷമിതേ കാലയളവിലിത് യഥാക്രമം 1526.79 കോടി രൂപയും 153.05 കോടി രൂപയും വീതമായിരുന്നു. അറ്റാദായം ഈ കാലയളവില്‍ മുന്‍വര്‍ഷത്തേക്കാള്‍ 31.4 ശതമാനം വളര്‍ച്ച നേടി. കമ്പനിയുടെ കൈവശം 3941 കോടി രൂപയുടെ ഓര്‍ഡറുണ്ട്.