ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 15, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 118.55 പോയിന്റ് ഉയര്‍ന്ന് 35,260 പോയിന്റിലും നിഫ്റ്റി 40.40 പോയിന്റ് ഉയര്‍ന്ന് 10,616 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

അദാനി പോര്‍ട്ട്‌സ്, കൊട്ടക് ബാങ്ക്, ഹീറോമോട്ടോകോ, ആക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, വിഡല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, എന്‍ ടി പി സി, ഒ എന്‍ ജി സി, ഹിന്ദുസ്ഥാന്‍ ലിവര്‍, സണ്‍ഫര്‍മ, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |