ഓഹരി വിപണിയില്‍ നേട്ടം

Posted on: November 15, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 35.34 പോയിന്റ് ഉയര്‍ന്ന് 35,177 പോയിന്റിലും നിഫ്റ്റി 4.25 പോയിന്റ് ഉയര്‍ന്ന് 10,580 പോയിന്റിലുമാണ് രാവിലെ 9.37 ന് വ്യാപാരം നടക്കുന്നത്.

ഹീറോമോട്ടോകോ, ടാറ്റാ മോട്ടോഴ്‌സ്, കൊട്ടക് ബാങ്ക്, സണ്‍ഫര്‍മ, ഏഷ്യന്‍പെയിന്റ്, എന്‍ ടി പി സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, ടി സി എസ്, ഹിന്ദുസ്ഥാന്‍ ലിവര്‍, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |