ഓഹരിവിപണിയിൽ നേരിയ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 6, 2018

മുംബൈ : സംവത് 2074 ന്റെ അവസാന വ്യാപാരദിനത്തിൽ ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 40.99 പോയിന്റ് ഉയർന്ന് 34,991 പോയിന്റിലും നിഫ്റ്റി 6 പോയിന്റ് ഉയർന്ന് 10,530 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, യെസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ഭാർതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

വേദാന്ത,അക്‌സിസ് ബാങ്ക്, എസ് ബി ഐ, ഇൻഡസ് ഇൻഡ് ബാങ്ക്, ഐടിസി, മാരുതി സുസുക്കി, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |