ഓഹരിവിപണിയിൽ നേട്ടം

Posted on: November 6, 2018

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 215.46 പോയിന്റ് ഉയർന്ന് 35,166 പോയിന്റിലും നിഫ്റ്റി 66.55 പോയിന്റ് ഉയർന്ന് 10,590 പോയിന്റിലുമാണ് രാവിലെ 9.32 ന് വ്യാപാരം നടക്കുന്നത്. ടാറ്റാ മോട്ടോഴ്‌സ് 4 ശതമാനം നേട്ടമുണ്ടാക്കി.

സൺ ഫാർമ, യെസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എൻടിപിസി, ഒഎൻജിസി, എസ് ബി ഐ, വിപ്രോ, ഏഷ്യൻ പെയിന്റ്‌സ്, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |