യെസ് ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 24.1% വര്‍ധന

Posted on: November 2, 2018

കൊച്ചി : സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ യെസ് ബാങ്കിന്റെ പ്രവര്‍ത്തനലാഭം 24.1 ശതമാനം വര്‍ധനയോടെ 2366.4 കോടി രൂപയിലെത്തി. എന്നാല്‍ 252.2 കോടി രൂപ എംടിഎം വകയിരുത്തലായി വേണ്ടിവന്നതുകൊണ്ട് അറ്റാദായം 964.7 കോടി രൂപയായി കുറഞ്ഞു. ഇത് മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 3.8 ശതമാനം കുറവാണ്. വകയിരുത്തലിനു മുമ്പ് അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ 36.2 ശതമാനം വര്‍ധന കാണിച്ചിരുന്നു.

ബാങ്കിന്റെ അറ്റ പലിശ വരുമാനം 28.2 രണ്ടു ശതമാനം വര്‍ധനയോടെ 2417.6 കോടി രൂപയിലെത്തിയപ്പോള്‍ നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ 3.3 ശതമാനമായി സ്ഥിരത കാണിച്ചു. പലിശയിതര വരുമാനം 18 ശതമാനം വര്‍ധനയോടെ 1473.5 കോടി രൂപയാണ്.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 1.6 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.84 ശതമാനവുമാണ്. ബാങ്കിന്റെ വായ്പ 61.2 ശതമാനം വര്‍ധനയോടെ 2,39,627.5 കോടി രൂപയിലെത്തി. റീട്ടെയില്‍ ബാങ്കിംഗിലെ വായ്പ 103.3 ശതമാനം വര്‍ധനയാണ് നേടിയത്. മൊത്തം വായ്പയുടെ 14.3 ശതമാനം റീട്ടെയില്‍ ബാങ്കിംഗിലാണ്.

ഡിപ്പോസിറ്റ് 41 ശതമാനം വര്‍ധനയോടെ 2,22,837.9 കോടി രൂപയിലെത്തി. കാസാ 33.8 ശതമാനമാണ്. ബാങ്കിന്റെ മൂലധനപര്യാപ്തത അനുപാതം 17 ശതമാനമാണ്. സെപ്റ്റംബര്‍ 30 വരെ ബാങ്കിന് രാജ്യമൊട്ടാകെ 1110 ശാഖകളും 1781 എടിഎമ്മുകളുമുണ്ട്.

TAGS: Yes Bank |