ഈ ആഴ്ച നിക്ഷേപിക്കാൻ 5 ഓഹരികൾ

Posted on: October 31, 2018


 

കൊട്ടക് ബാങ്ക്

കൊട്ടക് ബാങ്കിന്റെ കഴിഞ്ഞ വർഷത്തെ അറ്റാദായം 6150 കോടി രൂപയാണ്. പ്രതിവർഷം 20 ശതമാനം വളർച്ച നേടുന്നുമുണ്ട്. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് 100 ബ്രാഞ്ചുകൾ തുറക്കാനാണ് കൊട്ടക് ബാങ്ക് ലക്ഷ്യമിട്ടിരിക്കുന്നത്.

ഇപ്പോഴത്തെ വിപണി വില : 1135 രൂപ, ടാർജറ്റ് : 1350 രൂപ. സ്റ്റോപ്പ് ലോസ് : 1050 രൂപ.

പിഡിലൈറ്റ് ഇൻഡസ്ട്രീസ്

ഫെവിക്കോളിന്റെ നിർമാതാക്കളായ പിഡിലൈറ്റ് വീടുകളുടെ റൂഫിംഗിന് ഉപയോഗിക്കുന്ന കെമിക്കൽസും നിർമ്മിക്കുന്നു. ജി എസ് ടി നടപ്പാക്കിയതിന്റെ നേട്ടം പിഡിലൈറ്റിന് കൂടുതൽ കരുത്തായി. മികച്ച വിപണനശൃംഖലയും കമ്പനിക്കുണ്ട്. പ്രതിവർഷം 15 ശതമാനം വളർച്ച നേടുന്നുണ്ട്.

ഇപ്പോഴത്തെ വിപണി വില : 960 രൂപ, ടാർജറ്റ് : 1150 രൂപ. സ്റ്റോപ്പ് ലോസ് : 850 രൂപ.

ഭാരത് ഫോർജ്

ഓട്ടോമൊബൈൽ, എൻജിനീയറിംഗ് മേഖലകൾക്ക് വേണ്ടിയുള്ള സ്റ്റീൽ ഫോർജിംഗ് നിർമാണരംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് ഭാരത് ഫോർജ്. വ്യോമയാനം, ഇലക്ട്രിക് വെഹിക്കിൾസ് എന്നീ മേഖലകൾക്ക് വേണ്ടിയുള്ള അലുമിനിയം ഫോർജിംഗിലും ഏർപ്പെട്ടിരിക്കുന്നു.

ഇപ്പോഴത്തെ വിപണി വില : 565 രൂപ, ടാർജറ്റ് : 740 രൂപ. സ്റ്റോപ്പ് ലോസ് : 500 രൂപ.

കൊച്ചിൻ ഷിപ്പ് യാർഡ്

കപ്പൽ നിർമാണം, മെയിന്റനൻസ് തുടങ്ങിയ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നു. കഴിഞ്ഞവർഷം 369 കോടി രൂപ അറ്റാദായം നേടി. അടുത്തകാലത്ത് കൊച്ചിൻ ഷിപ്പ് യാർഡ് നടപ്പാക്കിയ 1800 കോടിയുടെ വികസനപ്രവർത്തനങ്ങൾ ഭാവിയിൽ കൂടുതൽ നേട്ടങ്ങൾക്ക് ഇടയാക്കും.

ഇപ്പോഴത്തെ വിപണി വില : 380 രൂപ, ടാർജറ്റ് : 480 രൂപ. സ്റ്റോപ്പ് ലോസ് : 340 രൂപ.

വി – ഗാർഡ്

മികച്ച ബ്രാൻഡ് ഇമേജുള്ള വി – ഗാർഡ് കൺസ്യൂമർ ഇലക്ട്രിക്കൽ രംഗത്ത് പ്രവർത്തിക്കുന്നു. ജി എസ് ടി നടപ്പാക്കിയതിന്റെ നേട്ടം വി-ഗാർഡിന് ലഭിച്ചിട്ടുണ്ട്. അടുത്തകാലത്ത് നിരവധി വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. വിപുലമായ വിപണനശൃംഖലയും വി-ഗാർഡിനുണ്ട്.

ഇപ്പോഴത്തെ വിപണി വില : 180 രൂപ, ടാർജറ്റ് : 250 രൂപ. സ്റ്റോപ്പ് ലോസ് : 150 രൂപ.

ഓഹരികൾ ശിപാർശ ചെയ്തത് സെലിബ്രസ് കാപ്പിറ്റൽ ഡയറക്ടർ ബിനു ജോസഫ്