വണ്ടര്‍ലായ്ക്ക് 20 ശതമാനം ലാഭവളര്‍ച്ച

Posted on: October 30, 2018

കൊച്ചി : അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളി ഡേയ്‌സിന്റെ, സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ നികുതി കഴിച്ചുള്ള ലാഭം 20 ശതമാനം വര്‍ധിച്ചു. കൊച്ചി പാര്‍ക്ക് സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ നഷ്ടം മൂലം വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടും കമ്പനിയുടെ കാര്യക്ഷമമായ ചെലവു ചുരുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടമുണ്ടാക്കാനായതെന്ന് കമ്പനി അറിയിച്ചു.

നികുതി കഴിച്ചുള്ള ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ കൈവരിച്ച 2.33 കോടി രൂപയില്‍ നിന്ന് കുറഞ്ഞ് 93.99 ലക്ഷം രൂപയായി. 2018 – 19 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ 43.36 കോടി രൂപയാണ് മൊത്തം വരുമാനം കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 51.16 കോടി രൂപയെ അപേക്ഷിച്ച് 15 ശതമാനം കുറവാണിത്.

അപ്രതീക്ഷിതമായി കേരളത്തിലുണ്ടായ മഴയും വെള്ളപ്പൊക്കവും കൊച്ചി പാര്‍ക്കിലെ സന്ദര്‍ശകരുടെ എണ്ണത്തെയും വരുമാനത്തെയും ഗണ്യമായി ബാധിച്ചതാണ് കാരണം.

TAGS: Wonderla |