ഈ ആഴ്ച നിക്ഷേപിക്കാൻ 5 ഓഹരികൾ

Posted on: October 22, 2018

 

ലുപിൻ

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ലുപിൻ ലിമിറ്റഡ്. വില്പനയുടെ 70 ശതമാനവും ഇന്ത്യയ്ക്ക് പുറത്താണ്. യുഎസ്, കാനഡ, ബ്രിട്ടൺ തുടങ്ങിയ വികസിത രാജ്യങ്ങളിൽ ലുപിൻ സജീവ സാന്നിധ്യമുണ്ട്. ഫാർമസ്യൂട്ടിക്കൽ മേഖലയുടെ തിരിച്ചുവരവ് ലുപിൻ നേട്ടമാകും. ദീർഘകാലത്തിൽ മികച്ച നേട്ടം നൽകും.

ഇപ്പോഴത്തെ വിപണി വില 890.00 രൂപ ടാർജറ്റ് പ്രൈസ് 1400.00 രൂപ. സ്റ്റോപ്പ് ലോസ് 800.00 രൂപ.

എക്‌സൈഡ് ഇൻഡസ്ട്രീസ്

ഓട്ടോമോട്ടീവ് ബാറ്ററി നിർമാതാക്കളിൽ മുൻ നിരയിലാണ് എക്‌സൈഡ്. ബിസിനസിന്റെ 20 ശതമാനവും ഇന്ത്യയ്ക്ക് പുറത്തുനിന്നാണ്. വരുംകാലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനിടയുണ്ട്. ശക്തമായ വിപണനശൃംഖലയാണ് എക്‌സൈഡിന്റെ കരുത്ത്.

ഇപ്പോഴത്തെ വിപണി വില 256.00 രൂപ. ടാർജറ്റ് പ്രൈസ് 325.00 രൂപ. സ്റ്റോപ്പ് ലോസ് 220.00 രൂപ.

ഫെഡറൽ ബാങ്ക്

കേരളം ആസ്ഥാനമായ ബാങ്കുകളിൽ പ്രമുഖ സ്ഥാനമുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച ക്വാർട്ടറിൽ പലിശവരുമാനത്തിൽ 16 ശതമാനം വർധനവുണ്ട്. നിഷ്‌ക്രിയ ആസ്തികൾ നിയന്ത്രണ വിധേയമാക്കുന്നതിലും ഫെഡറൽ ബാങ്ക് മികവ് പുലർത്തുന്നുണ്ട്.

ഇപ്പോഴത്തെ വിപണി വില 81.00 രൂപ. ടാർജറ്റ് പ്രൈസ് 125.00 രൂപ. സ്റ്റോപ്പ് ലോസ് 65 രൂപ.

ഏഷ്യൻ പെയിന്റ്‌സ്

ഇന്ത്യയിലെ ഒന്നാമത്തെയും ഏഷ്യയിൽ മൂന്നാം സ്ഥാനവുമുള്ള പെയിന്റ് കമ്പനി. 16 രാജ്യങ്ങളിലായി 25 പ്ലാന്റുകളാണ് ഏഷ്യൻ പെയിന്റസിനുള്ളത്. ഇതിനു പുറമെ മൈസൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലായി 4000 കോടി രൂപ മുതൽമുടക്കിൽ പുതിയ പ്ലാന്റുകൾ സ്ഥാപിച്ചുവരികയാണ്.

ഇപ്പോഴത്തെ വിപണി വില 1235 രൂപ. ടാർജറ്റ് പ്രൈസ് 1800 രൂപ. സ്റ്റോപ്പ് ലോസ് 1150 രൂപ.

ഹാവെൽസ്

കൺസ്യൂമർ ഇലക്ട്രിക്കൽസ് രംഗത്തെ പ്രമുഖ കമ്പനി. ലോയ്ഡ്‌സിനെ ഏറ്റെടുത്തതിലൂടെ ഹോംഅപ്ലയൻസസ് രംഗത്തും ശക്തമായ സാന്നിധ്യമുണ്ട്. ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിലെ ലാഭം 211 കോടി രൂപയാണ്.

ഇപ്പോഴത്തെ വിപണി വില 605.00 രൂപ. ടാർജറ്റ് പ്രൈസ് 800.00 രൂപ. സ്റ്റോപ്പ് ലോസ് 540.00 രൂപ.

 

ഓഹരികൾ ശിപാർശ ചെയ്തത് സെലിബ്രസ് കാപ്പിറ്റൽ ഡയറക്ടർ ബിനു ജോസഫ്