ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ അറ്റാദായം 1,992 കോടി

Posted on: October 17, 2018

കൊച്ചി : ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് സെപ്റ്റംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 1992 കോടി രൂപ പ്രവര്‍ത്തനലാഭം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിലെ 1634 കോടി രൂപയേക്കാള്‍ 22 ശതമാനം കൂടുതലാണ്. വകയിരുത്തലിനു ശേഷം അറ്റാദായം മുന്‍വര്‍ഷത്തെ 880 കോടി രൂപയില്‍നിന്ന് 920 കോടി രൂപയിലേക്ക് ഉയര്‍ന്നു.

ബാങ്കിന്റെ ഈ ക്വാര്‍ട്ടറിലെ അറ്റ പലിശ വരുമാനം മുന്‍വര്‍ഷമിതേ കാലയളവിലെ 1821 കോടി രൂപയില്‍നിന്ന് 21 ശതമാനം വര്‍ധനയോടെ 2203 കോടി രൂപയിലെത്തി. ഫീ വരുമാനം 1013 കോടി രൂപയില്‍നിന്ന് 1218 കോടി രൂപയായി. വര്‍ധന 20 ശതമാനം.

ഡിപ്പോസിറ്റ് ഈ ക്വാര്‍ട്ടറില്‍ 19 ശതമാനം വര്‍ധനയോടെ 1,68,219 കോടി രൂപയിലെത്തി. വായ്പ 32 ശതമാനം വളര്‍ച്ചയോടെ 1,63,144 കോടി രൂപയിലെത്തി (മുന്‍വര്‍ഷം1,23,181 കോടി രൂപ). കാസാ 44 ശതമാനമാണ്. മൂലധന പര്യാപ്തത 14.2 ശതമാനമാണ്. ബാങ്കിന്റെ ക്രെഡിറ്റ് കോസ്റ്റ് 12 ബിപിഎസ് ആയി ഇടിഞ്ഞു.

ബാങ്കിന്റെ അറ്റാദായം മുന്‍വര്‍ഷത്തെ 1717 കോടി രൂപയില്‍നിന്ന് 14 ശതമാനം വര്‍ധനയോടെ 1956 കോടി രൂപയിലെത്തിയിട്ടുണ്ട്. മുന്‍കാലങ്ങളിലേതുപോലെ ബാങ്ക് സ്ഥിരതയായ പ്രകടനം കാഴ്ച വച്ചിരിക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റൊമേഷ് സോബ്റ്റി പറഞ്ഞു.

TAGS: Indus Ind Bank |