ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 698 കോടി

Posted on: October 17, 2018

കൊച്ചി : ഈ വര്‍ഷം സെപ്റ്റംബര്‍ 30 ന് അവസാനിച്ച ക്വാര്‍ട്ടറില്‍ ഫെഡറല്‍ ബാങ്ക് 697.60 കോടി രൂപ പ്രവര്‍ത്തന ലാഭം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 19.62 ശതമാനം വര്‍ധനവാണിതു സൂചിപ്പിക്കുന്നത്. ബാങ്കിന്റെ ആകെ വരുമാനം 15.79 ശതമാനം വര്‍ധിച്ച് 3087.81 കോടി രൂപയിലും എത്തിയിട്ടുണ്ട്. ആകെ ബിസിനസ് 23.38 ശതമാനം വര്‍ധനവോടെ 220482.68 കോടി രൂപയിലെത്തി.

266.04 കോടി രൂപയുടെ അറ്റാദായമാണ് രണ്ടാം ക്വാര്‍ട്ടറിന്റെ അവസാനം ബാങ്ക് കൈവരിച്ചത്. എന്‍ ആര്‍ ഐ നിക്ഷേപങ്ങള്‍ 22.30 ശതമാനം വര്‍ധനവോടെ 46787.05 കോടി രൂപയിലെത്തി. ബാങ്കിന്റെ ആകെ നിക്ഷേപം 118182.41 കോടി രൂപയായും ആകെ വായ്പകള്‍ 102300.37 കോടി രൂപയായും വര്‍ധിച്ചിട്ടുണ്ട്.

ചെറുകിട വായ്പകളുടെ മേഖലയില്‍ 20.96 ശതമാനവും വന്‍കിട വായ്പകളുടെ കാര്യത്തില്‍ 29.47 ശതമാനവും വളര്‍ച്ചയാണ് ബാങ്ക് കൈവരിച്ചിട്ടുള്ളത്. ഭവന വായ്പാ മേഖലയില്‍ 34.74 ശതമാനം വളര്‍ച്ചയും ബാങ്ക് കൈവരിച്ചിട്ടുണ്ട്. രണ്ടാം ക്വാര്‍ട്ടറിന്റെ അവസാനത്തില്‍ അറ്റ നിഷ്‌ക്രിയ ആസ്തി 1796.29 കോടി രൂപയാണ്.

TAGS: Federal Bank |