സൗത്ത് ഇന്ത്യന്‍ ബാങ്കിന് 70.13 കോടി രൂപ അറ്റാദായം

Posted on: October 16, 2018

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 70.13 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 4.32 കോടി രൂപയായിരുന്നു അറ്റാദായം. വാര്‍ഷികാടിസ്ഥാനത്തില്‍ ബാങ്കിന്റെ മൊത്തം ബിസിനസില്‍ 13.23 ശതമാനവും വായ്പകളില്‍ 15.48 ശതമാനവും വളര്‍ച്ചയുണ്ട്.

2019 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദാവസാനം 1,32ൗ324 കോടി രൂപയാണ് ബാങ്കിന്റെ മൊത്തം ബിസിനസ്. 2018 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇത് 1,16,859 കോടി രൂപയായിരുന്നു.

2019 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 57,413 കോടി രൂപയാണ് ബാങ്കിന്റെ വായ്പ വിതരണം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 49,714 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൂലധന പര്യാപ്തതാനുപാതം 2018 സെപ്റ്റംബറിലെ കണക്കു പ്രകാരം 12.11 ശതമാനമാണ്. റീട്ടെയില്‍, കാര്‍ഷിക, എം. എസ്, എം. ഇ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബാങ്കിന്റെ പ്രവര്‍ത്തന മികവ് ഉയര്‍ത്തിയതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡിയും സി ഇ ഒയുമായ വി.ജി. മാത്യു വ്യക്തമാക്കി.