ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: October 15, 2018

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ വീണ്ടും നഷ്ടത്തിൽ. യുഎസ് – ചൈന വ്യാപാരം യുദ്ധം സംബന്ധിച്ച ആഗോള വിപണികളുടെ ആശങ്കകളാണ് ഇന്ത്യൻ വിപണിയെയും ബാധിച്ചത്.

ബിഎസ്ഇ സെൻസെക്‌സ് 67.09 പോയിന്റ് കുറഞ്ഞ് 34,666 പോയിന്റിലും നിഫ്റ്റി 24.50 പോയിന്റ് കുറഞ്ഞ് 10,448 പോയിന്റിലുമാണ് രാവിലെ 10.14 ന് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, ഐടിസി, ഒഎൻജിസി, ടിസിഎസ്, ടാറ്റാ മോട്ടോഴ്‌സ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഹിന്ദ് യൂണിലിവർ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, എം & എം, അക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |