ഓഹരി വിപണിയില്‍ നേട്ടം

Posted on: October 12, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 491.78 പോയിന്റ് ഉയര്‍ന്ന് 34,492 പോയിന്റിലും നിഫ്റ്റി 159.90 പോയിന്റ് ഉയര്‍ന്ന് 10,394 പോയിന്റിലുമാണ് രാവിലെ 9.42 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, വിഡല്‍, ഇന്‍ഡക്‌സ് ബാങ്ക്, ഒ എന്‍ ജി സി, ഏഷ്യന്‍പെയിന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടി സി എസ്, എല്‍ടി, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |