മ്യൂച്വൽഫണ്ടുകൾ സെപ്റ്റംബറിൽ വാങ്ങിയത് 4,000 കോടിയുടെ ഓഹരികൾ

Posted on: October 4, 2014

Mutual-funds-big

മ്യൂച്വൽഫണ്ട് സ്ഥാപനങ്ങൾ സെപ്റ്റംബറിൽ, ഇന്ത്യൻ വിപണിയിൽ നിന്നു വാങ്ങിയത് 4,171 കോടിയിലേറെ രൂപയുടെ ഓഹരികൾ. തുടർച്ചയായി അഞ്ചാം മാസമാണ് മ്യൂച്വൽഫണ്ട് നിക്ഷേപം വർധിച്ചതോതിൽ വിപണിയിലേക്ക് ഒഴുകിയത്.

പൊതുതെരഞ്ഞെടുപ്പ് നടന്ന മെയ് മാസത്തിൽ കേവലം 105 കോടി രൂപ മാത്രമാണ് മ്യൂച്വൽഫണ്ടുകൾ നിക്ഷേപിച്ചത്. ജൂണിൽ 3,340 കോടിയും ജൂലൈയിൽ 5,000 കോടിയും ഓഗസ്റ്റിൽ 6,000 കോടിയുമാണ് മ്യൂച്വൽഫണ്ടുകളുടെ നിക്ഷേപം.