ഓഹരി വിപണിയില്‍ നേട്ടം

Posted on: September 18, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 81.22 പോയിന്റ് ഉയര്‍ന്ന് 37,666 പോയിന്റിലും നിഫ്റ്റി 21.20 പോയിന്റ് ഉയര്‍ന്ന് 11,398 പോയിന്റിലുമാണ് രാവിലെ 9.35 ന് വ്യാപാരം നടക്കുന്നത്.

ഹിന്ദുസ്ഥാന്‍ ലിവര്‍, ടാറ്റാ സ്റ്റീല്‍, എന്‍ ടി പി സി, യെസ് ബാങ്ക്, സണ്‍ഫര്‍മ ഒഎന്‍ ജി സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, വിപ്രോ, ഇന്‍ഡക്‌സ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐ ടി സി, ടി സി എസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |