സെൻസെക്‌സ് 305 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: September 12, 2018

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 304.83 പോയിന്റ് ഉയർന്ന് 37,717 പോയിന്റിലും നിഫ്റ്റി 82.40 പോയിന്റ് ഉയർന്ന് 11,369 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

പവർഗ്രിഡ്, അദാനി പോർട്ട്‌സ്, ഐടിസി, സൺ ഫാർമ, കൊട്ടക് ബാങ്ക്, ടാറ്റാ സ്റ്റീൽ, ഹിന്ദ് യൂണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

അക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |