ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 7, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 147.01 പോയിന്റ് ഉയര്‍ന്ന് 38,389 പോയിന്റിലും നിഫ്റ്റി 52.20 പോയിന്റ് ഉയര്‍ന്ന് 11,589 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിക്കുന്നത്.

ഹീറോ മോട്ടോകോ, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, സണ്‍ഫര്‍മ, പവര്‍ഗ്രിഡ്, അദാനിപോര്‍ട്ട്‌സ്, ഒ എന്‍ ജി സി, എസ് ബി ഐ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |