ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: September 7, 2018

മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 121.25 പോയിന്റ് കുറഞ്ഞ് 38,121 പോയിന്റലും നിഫ്റ്റി 33.90 പോയിന്റ് കുറഞ്ഞ് 11,503 പോയിന്റിലുമാണ് രാവിലെ 9.45 ന് വ്യാപാരം നടക്കുന്നത്.

ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്, എം & എം, ഹിന്ദ് യൂണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സൺ ഫാർമ, ഐസഐസിഐ ബാങ്ക്, പവർഗ്രിഡ്, എസ് ബി ഐ, യെസ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |