ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 6, 2018

മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു.  ബി എസ് ഇ സെന്‍സെക്‌സ് 224.50 പോയിന്റ് ഉയര്‍ന്ന് 38,242 പോയിന്റിലും നിഫ്റ്റി 59.95 പോയിന്റ് ഉയര്‍ന്ന് 11,536 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

റിലയന്‍സ്, പവര്‍ഗ്രിഡ്, കോള്‍ ഇന്ത്യ, സണ്‍ഫര്‍മ, അദാനിപോര്‍ട്ട്‌സ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, മാരുതി, ഭാരതി എയര്‍ടെല്‍, ഐ സി ഐ സി ഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |