ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 4, 2018

മുംബൈ : ഓഹരി വിപണികള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് -154.60 പോയിന്റ് കുറഞ്ഞ് 38,157 പോയിന്റിലും നിഫ്റ്റി -62.05 പോയിന്റ് കുറഞ്ഞ് 11,520 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഇന്‍ഫോസിസ്, ടി സി എസ്, ആക്‌സിസ് ബാങ്ക്, വിപ്രോ, റിലയന്‍സ്, എച്ച് ഡി എഫ് സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഏഷ്യന്‍ പെയിന്റ്, എസ് ബി ഐ, അദാനി പോര്‍ട്ട്‌സ്, ഹിന്ദുസ്ഥാന്‍ ലിവര്‍, കോള്‍ ഇന്ത്യ, ഇന്‍ഡക്‌സ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |