ഓഹരി വിപണിയില്‍ നഷ്ടം

Posted on: September 4, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് -93.03 പോയിന്റ് കുറഞ്ഞ് 38,219 പോയിന്റിലും നിഫ്റ്റി -36.65 പോയിന്റ് കുറഞ്ഞ് 11,545 പോയിന്റിലുമാണ് രാവിലെ 9.40ന് വ്യാപാരം നടക്കുന്നത്.

വിപ്രോ, ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടി സി എസ്, ഇന്‍ഫോസിസ്, സണ്‍ഫര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഹിന്ദുസ്ഥാന്‍ ലിവര്‍, ഐ ടി സി, ഭാരതി എയര്‍ടെല്‍, മാരുതി, ഏഷ്യന്‍പെയിന്റ്, ഹീറോ മോട്ടോകോ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |