ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 3, 2018

മുംബൈ : ഓഹരി വിപണികള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് -332.55 പോയിന്റ് കുറഞ്ഞ് 38,312 പോയിന്റിലും നിഫ്റ്റി -98.15 പോയിന്റ് കുറഞ്ഞ് 11,582 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിക്കുന്നത്.

വിപ്രോ, അദാനിപോര്‍ട്ട്‌സ്, സണ്‍ഫര്‍മ, ബജാജ് ഓട്ടോ, എച്ച് ഡി എഫ് സി ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഹിന്ദുസ്ഥാന്‍ ലിവര്‍, പവര്‍ഗ്രിഡ്, ആക്‌സിസ് ബാങ്ക്, ഐ ടി സി, ഐ സി ഐ സി ഐ ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.